ദേശീയപാതയിലെ വെള്ളക്കെട്ടും മണ്ണിടിച്ചിലും 51 സ്ഥലങ്ങളിൽ അടിയന്തര നടപടികൾ
കാസർകോട് : വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയപാതയിൽ 57 സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദ്ദേശം. കലക്ടറുടെ നിർദേശത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയാണ് അടിയന്തിര നടപടികൾ ഉറപ്പുവരുത്തിയത്. ഇവ കരാറുകാർ സമയബന്ധിതമായി
നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഹൊസ്ദുർഗ്, കാസർകോട്, മഞ്ചേശ്വരം തഹസിൽദാർമാരെ ചുമതലപ്പെടുത്തി. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് നടപടി. കാലിക്കടവ്-- നീലേശ്വരം: 29 അടിയന്തര പ്രവൃത്തി കാലിക്കടവ് മുതൽ നീലേശ്വരം വരെയുള്ള ഭാഗത്ത് 23 അടിയന്തിര പ്രവൃത്തിയാണ് നടത്തുക. കാലിക്കടവ് ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പിലിക്കോട് ഹൈസ്കൂൾ പരിസരത്തെ അടിപ്പാത മുതൽ മാണിയാട്ടുവരെയുള്ള ഓവുചാൽ പ്രവൃത്തി ഉടൻ പൂർത്തിയാക്കും. ചെറുവത്തൂർ -- പടന്ന റോഡിൽ അടിപ്പാത നിർമാണം നടക്കുന്നത് മൂലമുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓവുചാൽ നിർമിക്കും. ചെറുവത്തൂർ കുളം ബസ്സ്റ്റോപിലെ ഓവുചാലിന്റെ അടിഞ്ഞ ചെളിയും മണ്ണും നീക്കി നിർമാണത്തിലെ അപാകത പരിഹരിക്കും. ചെറുത്തൂർ വീരമലക്കുന്നിൽനിന്ന് ദേശീയപാതയിൽ എത്തുന്ന മഴവെള്ളം മയ്യിച്ച പുഴയിലേക്ക് ഒഴുക്കിവിടാൻ ഓവുചാൽ പണിയും. പള്ളിക്കരയിൽ വെള്ളക്കെട്ട് പരിഹരിക്കുംനീലേശ്വരം നഗരസഭയിലെ പള്ളിക്കരയിൽ വെള്ളക്കെട്ട് പരിഹരിക്കാൻ ഓവുചാലിന്റെ നിരപ്പ് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും. മാർക്കറ്റ് ജങ്ഷൻ മുതൽ നീലേശ്വരം പുഴവരെയും ദേശീയപാതയുടെ സർവീസ് റോഡിലെ പ്രവൃത്തി വേഗം പൂർത്തിയാക്കും പടന്നക്കാട് റെയിൽവെ മേൽപ്പാലത്തിന്റെ പടിഞ്ഞാറ് സർവീസ് റോഡിനാട് ചേർന്നുള്ള ഓവുചാൽ പണി പൂർത്തിയാക്കും. ഇതിനെ നഗരസഭയുടെ ഓവുചാലുമായി ബന്ധിപ്പിക്കും.
ജില്ലാആശുപ്രതിക്ക് സമീപം കോൺക്രീറ്റ് ഭിത്തി ജില്ലാ ആശുപ്രതിക്ക് സമീപം കാരാട്ട് വയൽ ജലസേചന കനാലിനോട് ചേർന്ന് കോൺക്രീറ്റ് ഭിത്തി നിർമിക്കണമെന്ന് കരാറുകാരോട് നിർദേശിച്ചു. മാവുങ്കാൽ ശ്രീരാമക്ഷേത്രം മുതൽ കാഞ്ഞങ്ങാട് ടൗണിലേക്ക് പാകുന്നറോഡിന്റെ വടക്കുവശം വരെയുള്ള ഓവുചാൽ വേഗം പൂർത്തിയാക്കുമെന്ന് കരാറുകാരായ മേഘ കൺസ്ട്രക്ഷൻസ് ഉറപ്പുനൽകി. അജാനൂർ മൂലക്കണ്ടം അടിപ്പാതയിലെ വെള്ളം കിഴക്കുഭാഗത്തേക്ക് ഒഴുകിപ്പോകാൻ നിർമാണം പുളിക്കാൽ പുല്ലൂർ തോട്ടിൽ തള്ളിയ മണ്ണ് നീക്കും. കുണിയ അടിപ്പാത പരിസരത്ത് സർവീസ് റോഡിലെ കൺവർട്ടിലെ തടസം നീക്കും. പെരിയ അടിപ്പാതയിൽ പടിഞ്ഞാറ് ഭാഗത്തെ ഓവുചാൽ വേഗം പൂർത്തിയാക്കും. കേളോത്ത് മുതൽ എമ്പപർകുണ്ട് വരെ മൂടപ്പെട്ടതോട് പുനർനിർമിക്കും. ഉദുമ ടെക്സ്റ്റൈൽ മില്ലിന് സമീപത്തെ കൻവർട്ട് അടക്കും. ചട്ടഞ്ചാൽ - മൊഗ്രാൽ, 16 ഇടത്ത് അടിയന്തര നടപടി ചട്ടഞ്ചാൽ മുതൽ മൊഗ്രാൽ വരെയുള്ള ഭാഗത്ത് 16 ഇടത്താണ് അടിയന്തര പരിഹാരം
നിർദേശിച്ചത്.ചെർക്കള ടൗണിൽ സർവീസ് റോഡിൽ ഉടൻ ഓവുൽചാൽ നിർമിക്കുമെന്ന് കരാറുകാർ ഉറപ്പുനൽകിയിട്ടുണ്ട്. ചെങ്കള സന്തോഷ് നഗറിൽ ദേശിയപാതയിലെ കൺവർട്ടിൽനിന്നുള്ള വെള്ളം
വടക്കുഭാഗത്തേക്ക് ഒഴുകി പഞ്ചായത്ത് റോഡിന് നാശനഷ്ടം ഉണ്ടാക്കുന്നത് പരിഹരിക്കുമെന്ന് കരാറുകാരായ ഊരാളുങ്കൽ അറിയിച്ചു. സർവീസ് റോഡിലെ ഓവുചാലിലെ മണ്ണ് നീക്കം ചെയ്യുന്നതോടെ ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്ന് സംഘം വിലയിരുത്തി. ചെമ്മനാട് മൈലാട്ടി രാവിവ് കോളനി റോഡിൽ വെള്ളം ഒഴുക്കാൻ പൈപ്പ് . മൈലാട്ടി ടാൾ പമ്പിനടുത്ത് കൾവർട്ടിലേക്ക് ഓവുചാൽ പൊയിനാച്ചി ടൗണിലെ മേൽപ്പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കും. ചന്ദ്രഗിരിപ്പുഴയിൽ തെക്കിൽ പാലം പണിക്കായി നിർമിച്ച റിങ് ബണ്ട് നീക്കും. ചെങ്കള കുണ്ടടുക്കത്ത് വീടുകളിലെ വെള്ളക്കെട്ട് പരിഹരിക്കും കുമ്പളയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് ഓവുചാൽ നിർമിച്ചു. മൊഗ്രാലിൽ ഷാഫി മസ്ജിദിന് എതിർഭാഗം കാസ് ഡയജ് നിർമിക്കും. കുമ്പള- തലപ്പാടി മഞ്ചേശ്വരം താലൂക്കിലെ കുമ്പള മുതൽ തലപ്പാടിവരെ 18 അടിയന്തര നടപടികൾ നിർദ്ദേശിച്ചു ആരിക്കാടിയിൽ മൂന്നിടത്ത് വെള്ളക്കെട്ട് ഒഴിവാക്കും മംഗൽപാടി ബന്തിയോട് വയൽക്കരയിൽ ഹസ് നിർമിക്കും ഉപ്പള സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓവുചാൽ നവീകരിക്കും. ഉപ്പള ഗേറ്റിൽ ഓവുചാൽ വീതികൂട്ടും.
No comments