Breaking News

വിലകയറ്റം, അനധികൃത കേറ്ററിംഗ് , പാചക വാതക വില വർദ്ധനവ് പ്രതിഷേധവുമായി ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സമര പ്രഖ്യാപന കൺവൻഷൻ മാലോത്ത് നടന്നു


മാലോം : വിലകയറ്റം, അനധികൃത കേറ്ററിംഗ് , പാചക വാതക വില വർദ്ധനവ് പ്രതിഷേധവുമായി ഓൾ കേരള കേറ്ററേഴ്സ് അസാസിയേഷൻ സമര പ്രഖ്യാപന കൺവൻഷൻ മാലോം പി.എം. ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. എ കെ സി എ സംസ്ഥാന സെക്രട്ടറി കെ കെ കബീർ കൺവെൻഷൻ ഉത്ഘാടനം ചെയ്തു.

ജൂലൈ 8 -ന് സെക്രട്ടയേറ്റ് പടിയ്ക്കൽ നടക്കുന്ന പ്രതിഷേധ സമരത്തിന് മുന്നോടിയാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കാസർഗോഡ് ജില്ലാ കമ്മിറ്റി മാലോത്ത് വെച്ച് കൺവൻഷൻ സംഘടിപ്പിച്ചത്. എ കെ സി എ ജില്ലാ ജനറൽ സെക്രട്ടറി മനോജ്‌ മടിക്കൈ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ രമേശൻ പാവൂർ ആദ്യക്ഷനായി.ജില്ലാ രക്ഷാധികാരി പി മൂസ മുഖ്യ പ്രഭാഷണം നടത്തി.

സമരത്തിന് ആശംസകളുമായി മേഖല ജനറൽ സെക്രട്ടറി സാദിഖ് ബി എം,ചിറ്റാരിക്കാൽ മേഖല ജനറൽ സെക്രട്ടറി ജിബിൻ എബ്രഹാം എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറര്‍ സജി റോയൽ നന്ദി പറഞ്ഞു

No comments