സാധാരണക്കാരുടെ ഉയർന്ന രാഷ്ട്രീയ ബോധ്യം പോരാളികൾക്ക് തുണയായി : പി കരുണാകരൻ.. അടിയന്തരാവസ്ഥക്കെതിരെ പോരാടിയവർക്കായി സിപിഐഎം പോരാളി സംഗമം സംഘടിപ്പിച്ചു
മിസവാറന്റിനെ തുടർന്ന് ദീർഘകാലം ഒളിവിൽ കഴിഞ്ഞ മുൻ എംപിയും സിപിഐ എം കേന്ദ്ര കമ്മറ്റിയംഗവുമായ പി കരുണാകരന് സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉപഹാരം നൽകി. ദീർഘകാലം തടവിൽ കഴിഞ്ഞ മുതിർന്ന നേതാവ് എം വി കോമൻ നമ്പ്യാർ, ജില്ലാ സെക്രട്ടറിയറ്റംഗം ജനാർദനൻ, മുൻ ജില്ലാ കമ്മറ്റിയംഗം ടി കോരൻ തുടങ്ങി 128 പോരാളികളെയാണ് ആദരിച്ചത്. ഇവർക്ക് പി കരുണാകരൻ, എം
രാജഗോപാലൻ, കെ പി സതീഷ് ചന്ദ്രൻ എന്നിവർ ഉപഹാരം നൽകി സംഗമം പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ
സെക്രട്ടറി എം രാജഗോപാലൻ അധ്യക്ഷനായി. പി ജനാർദനൻ, വി പി പി മുസ്തഫ എന്നിവർ
സംസാരിച്ചു. നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു. പിറവി
സിനിമാപ്രദർശനവുമുണ്ടായി.
No comments