Breaking News

കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ചെറുവത്തൂർ പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി


ചെറുവത്തൂർ  : കേരള ആയുർവേദ തൊഴിലാളി യൂണിയൻ സി ഐ ടി യു ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഒട്ടാകെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചെറുവത്തൂർ പോസ്റ്റോഫീസിനു മുൻപിൽ സംഘടിപ്പിച്ച  മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ആണ് പാരമ്പര്യ നാട്ടുവൈദ്യൻമാർ നാടിൻ്റെ പൊതു സമ്പത്ത് എന്ന് കൈനി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ പാരമ്പര്യ നാട്ടുവൈദ്യത്തെ ആയുഷിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചും,നാട്ടുവൈദ്യ കളരി മർമ്മ സിദ്ധ ചികിത്സകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുക, തൊഴിലാളികൾക്ക്  മിനിമം വേതനം ഉറപ്പാക്കുക, ഉദ്യോഗസ്ഥ പിഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് ,കാസർഗോഡ് ജില്ല ആയുർവേദ തൊഴിലാളി യൂണിയൻ മാർച്ച് സംഘടിപ്പിച്ചത് അധ്യക്ഷത മാർച്ചും ധർണയും സംഘടിപ്പിച്ചത് വി. വി ക്രിസ്റ്റോ ഗുരുക്കൾ അധ്യക്ഷതയിൽ സി.ഐ.ടി.യു എരിയ സെക്രട്ടറി കൈനി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ടിവി സുരേഷ് ഗുരുക്കൾ സ്വാഗതവും കെ രാജേഷ് ഗുരുക്കൾ നന്ദിയും പറഞ്ഞു. അഭിവാദങ്ങൾ അർപ്പിച്ച് സംസാരിച്ചു കൊണ്ട് പുഷ്പാംഗർ ടി വൈദ്യർ എ.പി ഗോപാലകൃഷ്ണൻ വൈദ്യർ 

 K അത്താവുള്ള ഗുരുക്കൾ,മടിക്കൈ കുമാരൻ വൈദ്യർ തുടങ്ങിയവർ സംസാരിച്ചു,ഇന്ന് വൈദ്യശാലകൾ അടച്ചുകൊണ്ട് വൈദ്യ സംരക്ഷണ ദിനം ആചരിക്കുവാനും തീരുമാനിച്ചു


No comments