യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് : യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. പിലിക്കോട് മാംഗത്ത് കൊവ്വൽ താമസിക്കുന്ന രൂപേഷിന ്റെ ഭാര്യ സ്വരലയ 30 യാണ് മരിച്ചത്. വൈകീട്ട് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി. ഇന്ന് ഉച്ചയോടെ മാങ്കടവത്ത് കൊവ്വൽ പൊതുദർശനത്തിന് വെക്കും. ശേഷം കയ്യൂർ ചെറിയാക്കരയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.
അച്ഛൻ : പരേതനായ കുഞ്ഞിക്കണ്ണൻ , അമ്മ : പി. വി. പത്മിനി.മകൾ : പാർവതി.
സഹോദരങ്ങൾ: ശ്രീരാഗ്,ശ്രുതിലയ .
No comments