Breaking News

ഗോക്കടവ് റബ്ബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗവും മാസ്സ് ട്രെയിനിങ് പ്രോഗ്രാമും ഗോക്കടവ് ഉദയ വായനശാലയിൽ വച്ച് നടത്തപ്പെട്ടു


ചിറ്റാരിക്കാൽ : ഗോക്കടവ് റബ്ബർ ഉത്പാദക സംഘത്തിന്റെ 24/25വർഷത്തെ വാർഷിക പൊതുയോഗവും മാസ്സ് ട്രെയിനിങ് പ്രോഗ്രാമും ഗോക്കടവ് ഉദയ വായനശാലയിൽ വച്ച് നടത്തപ്പെട്ടു. യോഗം കാഞ്ഞങ്ങാട് റബ്ബർ ബോർഡ് അസിസ്റ്റന്റ് ഡെവലപ്പ് മെന്റ് ഓഫീസർ ഷൈനിറെജി ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ ജോർജ് പെരുക്കോണിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മൈക്കൾ കളമ്പ് കാട്ട് സ്വാഗതവും, ജെസ്സിടോം നന്ദി യും പറഞ്ഞു. റബ്ബർ കൃഷി സംബത്തിച്ച എല്ലാ കാര്യങ്ങളെ ക്കുറിച്ച്, കർഷകരുടെയും, കുടുംബത്തിന് ലഭിക്കുന്ന വിവിധ അനുകൂല്യങ്ങൾ, ചികിത്സാ സഹായം, മക്കളുടെ വിദ്യാഭ്യാസസഹായം,റൈൻഗാർഡിങ്, ഓയിൽസ്പ്രേ, പുതിയറബ്ബർ കൃഷി എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ്സ്‌ നൽകുകയും, കർഷകരുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു.

No comments