കാസർഗോഡ് വിദ്യനഗറിൽ ജൂൺ 18 ന് മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു
കാസർകോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ, വിദ്യാനഗറിൽ സ്ഥിതിചെയ്യുന്ന ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 18 ന് രാവിലെ പത്ത് മുതൽ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു
ലെജൻഡറി ഡിസ്ട്രിബൂട്ടർ പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ എ, ആക്സിസ് മാലൈഫ് എന്നീ പ്രമുഖസ്ഥാപനങ്ങളിലേക്കായി വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂകൾ നടക്കും. വിവിധ തസ്തികകളിലായി 43ലധികം ഒഴിവുകളുണ്ട്. എസ്.എ സ്.എൽ.സി മുതൽ പി.ജി വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 24-60. എംപ്ലോയബിലിറ്റി സെന്ററിൽ ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം, രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം രാവിലെ പത്തിന് രജിസ്ട്രേഷൻ നടത്താൻ കഴിയും. ഫോൺ : 9207155700.
No comments