മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട വാറന്റ് പ്രതി അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട വാറന്റ് പ്രതി അറസ്റ്റിൽ.
ഹൊസബെട്ടു, സൽമ മൻസിലിലെ സിദ്ദിഖ് സാരിഖ് ഫരഹാനെയാണ് (29) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയാണ് ഇയാൾ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെള്ളം കൊടുക്കുന്നതിനിടയിൽ പാറാവു നിന്നിരുന്ന പോലീസുകാരനെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നുവത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനിടയിലാണ് ഇയാൾ മുംബൈയിലേയ്ക്ക് കടന്നുവെന്ന പ്രചാരണം തുടങ്ങിയത്. എന്നാൽ ഇന് വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. പ്രതി മഞ്ചേശ്വരം ഭാഗത്തുതന്നെ ഉണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. 2019 മെയ് 25 ന് വൈകുന്നേരം കുഞ്ചത്തൂർ, തൂമിനാട് വെച്ച് പോലീസിന് നേരെ കല്ലെറിയുകയും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് സിദ്ദിഖ്. യു.ഡി എഫ് സ്ഥാനാർത്ഥി രാ ജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പി ച്ചു നടന്ന പ്രകടനത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. പ്രസ്തുത കേസിൽ സിദ്ദിഖിനെ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരു ന്നു. ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് അറ സ്റ്റ് ചെയ്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കാനിരിക്കെ യാണ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടത്.
No comments