Breaking News

ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഓണക്കുന്നിലെ റിട്ട. അധ്യാപിക മരിച്ചു


കരിവെള്ളൂർ: ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഓണക്കുന്നിലെ റിട്ട. അധ്യാപിക മരിച്ചു. കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കട്ടച്ചേരിയിലെ കെ.വി. മിനി (59) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. പുല്ലൂരിലെ പരേതനായ കെ വി കണ്ണന്റെയും എസ്.കെ. നാരായണിയുടെയും മകളാണ്. ഭർത്താവ്: എം വി. വിജയൻ ( റിട്ട. അധ്യാപകൻ). മകൻ: സന്മയ് കൃഷ്ണ (നാലാം ക്ലാസ് വിദ്യാർഥി, ജി.യു.പി.എസ് കൂക്കാനം). സഹോദരങ്ങൾ: കെ.വി. രേണുക, ബിന്ദു (രണ്ടുപേരും പുല്ലൂർ ), അനിൽ പുളിക്കാൽ (മാതൃഭൂമി പെരിയ ലേഖകൻ).

No comments