ഭിന്നശേഷിക്കാർക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്തു
പരപ്പ : ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി ഭിന്നശേഷിക്കാർക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്തു. 30 ഗുണഭോക്താക്കൾക്കായി വിവിധതരം വീൽചെയറുകൾ, തെറാപ്പി മാറ്റുകൾ, തെറാപ്പി ബോൾ, ലെഗ് ഗെയ്റ്ററുകൾ എന്നിങ്ങനെ 3.5 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളാണ് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ മുഖ്യഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി എസ് സുഹാസ്, പി റഹ്മത്ത്, ഒ കെ രാജേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ രജനി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
No comments