വനത്തിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കരിന്തളം ഗവ. ആർട്സ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ വനത്തിൽ നിക്ഷേപിക്കാനുള്ള വിത്തുണ്ടകൾ തയ്യാറാക്കി തുടങ്ങി
ഭീമനടി : വന്യജീവികൾ ഇനി കാടിറങ്ങേണ്ട: ഭക്ഷണം കാട്ടിൽ തന്നെ ഒരുക്കാൻ വനംവകുപ്പ് അധികൃതർ നടപടി തുടങ്ങി. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിന് വനത്തിൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി വനംവകുപ്പ് നടപ്പിലാക്കുന്ന മിഷൻ എഫ്എഫ്ഡബ്ല്യു പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് റെയിഞ്ച് ഭീമനടി സെക്ഷനിൽ വിത്തുണ്ടകൾ തയ്യാറാക്കി തുടങ്ങി. കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും കിനാനൂർ, പ്ലാച്ചിക്കര വനസംരക്ഷണ സമിതികളുടെയും സഹകരണത്തോടെ ഭീമനടി സെക്ഷൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ ആണ് വിത്തുണ്ടകൾ തയ്യാറാക്കിയിട്ടുള്ളത് . മണ്ണും ചകിരിച്ചോറും മഞ്ഞൾ പൊടിയും ചേർത്താണ് ഉദ്ദേശം 1500ൽ അധികം വിത്തുണ്ടകൾ തയ്യാറാക്കിയിട്ടുള്ളത്. പ്ലാവ്, മാവ്, ആഞ്ഞിലി, ഞാവൽ വിത്തിനങ്ങളാണ് വിത്തുണ്ടകളിൽ ഉപയോഗിച്ചിട്ടുള്ളത്. തയ്യാറാക്കിയ വിത്തുണ്ടകൾ ജൂൺ 20ന് വനത്തിൽ നിക്ഷേപിക്കും. ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ എൻ ലക്ഷ്മണൻ വിത്തുണ്ടകൾ തയ്യാറാക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
No comments