തീവണ്ടിയിൽ ചാടിക്കയറുന്നതിനിടയിൽ വീണ് തീവണ്ടിക്കും പ്ലാറ്റ്ഫോമിലും ഇടയിൽപ്പെട്ട് യുവാവിന്റെ കാൽ പാദമറ്റു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം
കാഞ്ഞങ്ങാട്: തീവണ്ടിയിൽ ചാടിക്കയറാനുള്ള ശ്രമത്തിനിടയിൽ തെറിച്ചു വീണ് തീവണ്ടിക്കും പ്ലാറ്റ്ഫോമിലും ഇടയിൽപ്പെട്ട് യുവാവിന്റെ കാൽ പാദമറ്റു. പാലക്കാട് സ്വദേശി സുന്ദര( 39 )ത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇടതു കാൽപ്പാദമറ്റു പോവുകയും വലതു കാലിനും നെറ്റിയിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സുന്ദരത്തെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ജോലിസംബന്ധമായ ആവശ്യത്തിന് മംഗളൂരുവിൽ പോയി എഗ് മോർ എക്സ്പ്രസിന് തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പലഹാരം വാങ്ങാനായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു. പലഹാരം വാങ്ങി തിരിച്ചുവരുന്ന ഇടയിൽ വണ്ടി വിട്ടപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
No comments