Breaking News

ആടിനെ മേയ്ച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ബൈക്കിൽ വന്ന യുവാവിന്റെ ലൈംഗിക അതിക്രമം ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : ആടിനെ മേച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിൽ വന്ന യുവാവ് കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി കേസ്. ഇന്നലെ വൈകിട്ട് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മാലോത്താണ് സംഭവം നടന്നത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന  യുവതിയെ ബൈക്കിൽ വന്ന യുവാവ് അരികിൽ നിർത്തി വഴി ചോദിച്ച് മുന്നോട്ട് പോകുകയും പെട്ടെന്ന് തിരിച്ചു വന്ന് കയറി പിടിക്കുകയായിരുന്നുവെന്നും ഓട്ടോറിക്ഷ വരുന്ന ശബ്ദം കേട്ടപ്പോൾ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ബൈക്കിൽ വന്ന യുവാവിനെ കണ്ടാൽ തിരിച്ചറിയുമെന്നും യുവതി പോലീസിനു മൊഴി നൽകിയിട്ടുണ്ട് .പോലീസ് അന്വേഷണം ആരംഭിച്ചു 



 

No comments