ലഹരിയുടെ അടിമയാകരുത് ജീവിതത്തിന്റെ ഉടമയാകുക എന്ന വിഷയത്തിൽ ബാനം ഗവ.ഹൈസ്കൂളിൽ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു
ബാനം: മിൽമയുടെ നേതൃത്വത്തിൽ ലഹരിയുടെ അടിമയാകരുത് ജീവിതത്തിന്റെ ഉടമയാകുക എന്ന് വിഷയത്തിൽ ബാനം ഗവ.ഹൈസ്കൂളിൽ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മിൽമ കാസർഗോഡ് ഡയറി മാനേജർ സ്വീറ്റി വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മാർക്കറ്റിംഗ് ഓഫീസർ ആശിഷ് ഉണ്ണി, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി അനിത മേലത്ത്, പ്രോഗ്രാം കൺവീനർ അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും നീലേശ്വരം സോൺ ഫീൽഡ് സൂപ്പർവൈസർ കെ.പ്രിയേഷ് നന്ദിയും പറഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ ടി.വി അൻജിത, കെ.ആദിത്യ, പി.സൗഭാഗ്യ, യു.പി വിഭാഗത്തിൽ എം.നിവേദ്, ടി.കെ റെന മെഹ്റിൻ, എം.ഗൗരിനന്ദ എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. സർട്ടിഫിക്കറ്റിനോടൊപ്പം മെമന്റോയും സമ്മാനങ്ങളായി നൽകി. ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
No comments