കണ്ണൂരിലെ ബീവറേജസ് ഔട്ട്ലറ്റ്ലെറ്റിൽ നിന്ന് വിലകൂടിയ മദ്യം കവർന്ന അതിഥി തൊഴിലാളികൾ പിടിയിൽ
കണ്ണൂർ: പാറക്കണ്ടി ബിവറേജസ് ഔട്ട്ലറ്റിൽ നിന്ന് മദ്യം കവർന്ന രണ്ടുപേരെ ടൗൺ പൊലീസ് പിടികൂടി. ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമൽ (37), രവീന്ദ്രനായക്ക് (27) എന്നിവരാണ് ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈമാസം എട്ടിന് വൈകിട്ട് 6.45 ഓടെയായിരുന്നു കവർച്ച. ഔട്ട്ലറ്റിന്റെ പ്രീമിയർ കൗണ്ടറിലെത്തിയ ഇവർ 750 മില്ലിയുടെയും ഒരു ലിറ്ററിന്റെയും ഓരോ കുപ്പി വിസ്ക്കി, 750 മില്ലിയുടെ ഒരു കുപ്പി റം എന്നിവയാണ് മോഷ്ടിച്ചത്. 7330 രൂപ വിലമതിക്കുന്ന മദ്യമാണ് സമർത്ഥമായി തട്ടിയെടുത്തത്. ഔട്ട്ലെറ്റിന്റെ ചുമതലവഹിക്കുന്ന പി. ഷൈജയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. നിർമ്മാണ ജോലിക്കായി കണ്ണൂരിലെത്തിയതാണ് ഇരുവരും എസ്.ഐ അനുരൂപ്, സീനിയർ സി.പി.ഒ നാസർ, സി.പി.ഒമാരായ ഷൈജു, ബൈജു, മിഥുൻ, റമീസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
No comments