ബസ് കണ്ടക്ടറായ മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ബസ് കണ്ടക്ടറായ മകനെ ടാപ്പിംഗ് കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ പിതാവിനെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടിയൂർ, നിടിയോടിയിലെ പുത്തൻ പുരയ്ക്കൽ ബിജു (52)വാണ് ജീവനൊടുക്കിയത്.
ബസ് കണ്ടക്ടറായ മകൻ അനു (22)വിനെയാണ് ബിജു കഴിഞ്ഞ ദിവസം ടാപ്പിംഗ് കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അനു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ബിജുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇരിക്കൂർ പൊലീസ് കേസെടുത്തു. ഭാര്യ: രമണി. അശ്വിൻ മറ്റൊരു മകനാണ്.
No comments