Breaking News

പെരുമ്പട്ട-ചീമേനി റോഡിൽ ഓടയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു


കുന്നുംകൈ : പെരുമ്പട്ട-ചീമേനി   റോഡിൽ ഓടയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പെരുമ്പട്ട മുള്ളിക്കാട്ടെ കോടോത്ത് വളപ്പിൽ കെ.വി.അമ്പാടിയുടേയും പദ്മിനിയുടേയും മകൻ രഞ്ജിത്ത് (31) ആണ് മരിച്ചത്. 
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിപ്പാറയിൽ പോയി തിരിച്ചു വരും വഴിയാണ് അപകടം. ഇന്ന് രാവിലെയാണ് റോഡരികിലെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിൽ സഹോദരി: രമ്യ

No comments