Breaking News

മലയോരത്തെ റോഡരികളിലെ ഓവുചാലുകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം ; വെള്ളരിക്കുണ്ട് വൈ എം സി എ ജനറൽബോഡി യോഗം


വെള്ളരിക്കുണ്ട് : മഴക്കാലത്തിന് മുമ്പ് റോഡിന് ഇരുവശത്തുമുള്ള ഓവുചാലുകള്‍ വൃത്തിയാക്കാതിരുന്നതുമൂലം മഴ ശക്തമായതോടെ മലയോരപ്രദേശത്ത് റോഡില്‍ വ്യാപകമായി വെള്ളകെട്ട് രൂപപ്പെട്ടിരിക്കുകയാണെന്നും ഇത് വാഹനാപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ഓവുചാലുകള്‍ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാന്‍  അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും വെള്ളരിക്കുണ്ട് വൈ എം സി എ ജനറല്‍ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

വെള്ളരിക്കുണ്ട് -ഭീമനടി റോഡിലും കൊന്നക്കാട് റോഡിലും  കല്ലംചിറ -ബളാല്‍ റോഡിലും യാത്രചെയ്യുന്ന കാല്‍നടയാത്രക്കാരും വാഹനങ്ങളും ഇതിന്‍റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

 2025 -26 വര്‍ഷത്തെ പുതിയഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും വൈ എം സി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് വൈ എം സി എ പ്രസിഡണ്ട് കെ. എ സാലു അധ്യക്ഷം വഹിച്ചു. വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോനാ പള്ളി വികാരി ഫാ.ഡോ. ജോണ്‍സണ്‍ അന്ത്യാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി നേതൃത്വം നല്‍കി. സബ് റീജിയണ്‍ മുന്‍ ജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല, സജി കല്ലേത്താനം, ജെയിംസ് പൂവത്തുംമൂട്ടില്‍, മേഴ്സികുട്ടി വിലങ്ങയില്‍ എന്നിവര്‍ പ്രസംഗിച്ചു. സജി പൊയ്കയില്‍ സ്വാഗതവും  വി.ജെ.സാജു നന്ദിയും പറഞ്ഞു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വൈ എം സി എ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു.

ഭാരവാഹികള്‍: സാജു വിലങ്ങയില്‍(പ്രസിഡണ്ട്), ജോബോയ് വാഴയില്‍(വൈസ് പ്രസിഡണ്ട്), സജി പൊയ്കയില്‍(സെക്രട്ടറി), ജിബോയ് കൊച്ചുപുരയ്ക്കല്‍(ജോയിന്‍റ് സെക്രട്ടറി), ജെയിംസ് പൂവത്തുംമൂട്ടില്‍(ട്രഷറര്‍), മേഴ്സികുട്ടി വിലങ്ങയില്‍ (വനിതാഫോറം ചെയര്‍പേഴ്സണ്‍), ബാബു കല്ലറക്കല്‍(പ്രോഗ്രാം കണ്‍വീനര്‍).


സാജു വിലങ്ങയില്‍(പ്രസിഡണ്ട്),


സജി പൊയ്കയില്‍(സെക്രട്ടറി),


No comments