ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ മുഖേന പോലീസ് നല്കിയിട്ടുള്ള പിഴ കാസറഗോഡ് പുതിയ ബസ്സ്റ്റാൻഡിനു സമീപം ട്രാഫിക് എൻഫോർസ്മെൻറ് യൂണിറ്റിൽ നേരിട്ടെത്തി അടച്ചു തീർപ്പാക്കാൻ സൗകര്യമൊരുക്കി
ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ മുഖേന പോലീസ് നല്കിയിട്ടുള്ള പിഴ 20.06.2025 തിയ്യതി മുതൽ കാസറഗോഡ് പുതിയ ബസ്സ്റ്റാൻഡിനു സമീപം അശോക്നഗറിലുള്ള ട്രാഫിക് എൻഫോർസ്മെൻറ് യൂണിറ്റിൽ നേരിട്ടെത്തി അടച്ചു തീർപ്പക്കാവുന്നതാണ്. ചെല്ലാനുകൾ നിലവിലുള്ളതിനാൽ വാഹന സംബന്ധമായ വിവിധ സേവനങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ നിരവധി വാഹന ഉടമകൾ ദിവസേന പോലീസ് സേവനം ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് പിഴ അടച്ചു തീർപ്പുകൽപ്പിക്കുന്നതിനു വേണ്ടി പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത്. 2021 മുതൽ നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ പോലീസ് നല്കിയ ഇ ചെലാനുകളിൽ രണ്ടു ലക്ഷത്തിൽ കൂടുതൽ ചെലാനുകൾ അടച്ചു തീർപ്പാക്കാൻ ബാക്കിയുള്ളതാണ്. ഇതിൽ 1.1 ലക്ഷം ചെലാനുകൾ കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ നൽകിയ തീയതി മുതൽ 90 ദിവസത്തേക്ക് പരിവാഹൻ വെബ്സൈറ്റിൽ (https://echallan parivahan.gov.in/index/accused-challan) ഓൺലൈൻ ആയി അടക്കാവുന്നതാണ്. ഇത്തരത്തിൽ ഫൈൻ അടക്കാത്ത ചെലാനുകൾ തുടർന്ന് വെർച്വൽ കോടതിയിലേക്ക് (Virtual Court) ട്രാൻസ്ഫർ ആകുന്നു. https://vcourts.gov.in/virtualcourt/main.php എന്ന വെബ്സൈറ്റിൽ തുടർന്ന് 60 ദിവസം പെയ്മെൻ്റ് ഓപ്ഷൻ ലഭിക്കുന്നതാണ്. വെർച്വൽ കോടതിയിലും പേമെൻ്റ് ചെയ്യാത്ത ചെലാൻ റെഗുലർ കോടതിയിലേക്ക് ട്രാൻസ്ഫർ ആയതായി കാണിക്കുന്നതാണ്. ഇത്തരത്തിലുള്ള മെസേജ് / അറിയിപ്പ് ലഭിക്കുന്നവർ ഇതുവരെ പോലീസ് സ്റ്റേഷനിലോ ഡിസ്ട്രിക്ട് ട്രാഫിക് നോഡൽ ഓഫീസിലോ (ഡിസിആർബി) court revert അപേക്ഷ നല്കിയ ശേഷം പരിവാഹൻ സൈറ്റിലൂടെ ഓൺലൈൻ ആയി ഫൈൻ അടച്ചു തീർപ്പാക്കുകയാണ് ചെയ്തത്. എന്നാൽ ഇനി മുതൽ ട്രാഫിക് എൻഫോർസ്മെൻറ് യൂണിറ്റിൽ നേരിട്ടെത്തി അപേക്ഷ നല്കിയാൽ തൽക്ഷണം ഫൈൻ അടച്ചു തീർപ്പക്കാവുന്നതാണ്.
-----------------------------------------------------
ട്രാഫിക് പോലീസ് സ്റ്റേഷൻ
അശോക് നഗർ
കാസറഗോഡ് 671121
ഫോൺ നമ്പർ : 04994224100
-----------------------------------------------------
ലൊക്കേഷൻ :
https://maps.app.goo.gl/JHEH6CEe1YFtDyXB7?g_st=com.google.maps.preview.കോപ്പി
No comments