Breaking News

ഖാസി ഉമറുൽ ഫാറൂഖ് അൽ ബുഖാരി പത്താം ഉറൂസും മള്ഹർ സിൽവർ ജൂബിലിയും 19ന് തു‌ടങ്ങും



കാസർകോട് : വിവിധ മഹല്ലുകളുടെ ഖാസിയും ആയിരങ്ങൾക്ക് അഭയവുമായിരുന്ന ആത്മീയനായകൻ ഖാസി സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങളുടെപത്താമത് ഉറൂസ് മൂബാറകും തങ്ങൾ സ്ഥാപിച്ച ഹോസങ്കടി മള്ഹർ സ്ഥാപനസമുഛയത്തിന്റെ സിൽവർ ജൂബിലി സമ്മേളനവും ഈ മാസം 19നു ആരംബിക്കും. വിവിധആത്മീയ സാംസകാരിക സംഗമങ്ങൾക്കു ശേഷം 22നു രാത്രി പൊതു സമ്മേളനത്തോടെസമാപിക്കും. മത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

ഉറൂസിന്റെ അനുബന്ധമായി നടക്കുന്ന വിവിധ പരിപാടികൾക്ക് തങ്കളാഴ്ച (ഇന്ന്) വൈകിട്ട്5നു സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന മഖാം സിയാറത്തോടെ തുടക്കമാവും. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അതാവുല്ലതങ്ങൾ പതാക ഉയർത്തും. രാത്രി 7നു ശാദുലി റാത്തീബ് നടക്കും. 17നു വൈകിട്ട് 4.30നുമാനവ സംഗമത്തിനു മുസ്ഥഫ നഈമി ആവേരി നേതഡത്വം നൽകും. രാത്രി ജലാലിയ്യറാത്തീബിനു സയ്യിദ് കെ എസ് ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. 18നു വൈകിട്ട് 3.30നപ പ്രവാസി സംഗമവും രാത്രി 7നു മഹ്ളറത്തുൽ ബദിരിയ്യ ആത്മീയസംഗമവും നടക്കും. സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും.

ഉറൂസിന്റെയും മള്ഹർ സിൽവർ ജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനം 19നു വ്യാഴാഴ്ചവൈകിട്ട് 4.30നു സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾകുമ്പോൽ നിർവ്വഹിക്കും. സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി അധ്യക്ഷതവഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.

അന്ന് രാത്രി 7നു ന‌ടക്കുന്ന സ്വലാത്ത് മജ്ലിസിനു സയ്യിദ് ശഹീർ ബുഖാരി, സയ്യിദ്ജലാലുദ്ദീൻ ബുഖാരി, സ്വാലിഹ് സഅദി, ഹംസക്കോയ ബാഖവി നേതൃത്വം നൽകും,

20നു വെള്ളിയാഴ്ച ജുമുഅക്കു ശേഷം സയ്യിദ് അബ്രഹ്മാൻ ഇമ്പിച്ചക്കോയ തങ്ങൾ ബായാർഅനുസ്മരണ സംഗമത്തിനു നതൃത്വം നൽകും. 4.30നു സയ്യിദ് മുഹമ്മദ് ഇബ്രാഹീംപൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ടയുടെ നേതൃത്വത്തിൽ ആത്മീയ സംഗമം ഹദായ നടക്കും. രാത്രി7നു ജൽസത്തുന്നസീഹ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ ഉദ്ഘാടനംചെയ്യും.

21 നു രാവിലെ 10നു മല്ഹരി പണ്ഡിത സംഗമം നടക്കും. 11 മണിക്ക് യുവ പണ്ടിതർക്ക്സ്ഥാന വസ്ത്രം സമ്മാനിക്കും. ഉച്ചക്ക് 2 നുപ്രാസ്ഥാനിക സമ്മേളനം സയ്യിദ് ഹസൻ അഹ്ദൽ തങ്ങളുടെ അധ്യ ക്ഷതയിൽബി എസ് അബ്ദുല്ല കുഞ്ഞി faizy ഉദ്ഗാടനം ചെയ്യും

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ മുനീർ അഹ്ദൽ തങ്ങൾ എസ് വൈ എസ്സംസ്ഥാന സെക്രട്ടറി രഹ്മതുല്ലഹ് സഖഫി എളമരം പ്രസംഗിക്കും.

രാത്രി 7നു സനദ് ദാന സമ്മേളനം സയ്യിദ് ഷഹീർ ബുഖാരി തങ്ങളുടെ അധ്യക്ഷതയിൽസമസ്ത പ്രസിഡന്റ്‌ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ്മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയർസാന്ദ്ദാനം നിർവഹിക്കും

22 നു രാവിലെ ഉറൂസ് സമപനമായി മൗലിദ് പാരായാനവും 10 മണിക്ക് തബറുക്വിതരണവും നടക്കും


പത്ര സമ്മേളനത്തില്‍ സംബന്ധിച്ചവര്‍:

സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അൽ ബുഖാരി മള്ഹർ (ജനറൽ സെക്രട്ടറി മള്ഹർ )

പള്ളങ്കോട് അബ്ദുൽ ഖാദർ മദനി (കൺവീനർ സ്വാഗത സംഘം)

അഡ്വ ഹസ്സൻ കുഞ്ഞി മള്ഹർ(മാനേജർ മള് ഹർ)

അബ്ദുൽ ബാരി സഖാഫി (സെക്രട്ടറി എസ് എസ് എഫ് കാസർഗോഡ് ജില്ലാ)

മുഹമ്മദ് ഉമൈർ മള്ഹരി കളത്തൂർ

No comments