Breaking News

സമുദായത്തെ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നിട്ടിറങ്ങിയ എൻഎസ്എസ് കാഞ്ഞങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡണ്ടിന് പിന്തുണയുമായി ബിരിക്കുളം കരയോഗം


ബിരിക്കുളം : വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ നായർ വിഭാഗത്തെ അവഹേളിച്ച നടപടിക്കെതിരെ ശക്തമായ തീരുമാനമെടുത്ത് മുന്നോട്ടുപോവുകയും, അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും നിലപാടെടുത്ത എൻഎസ്എസ് കാഞ്ഞങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡൻറ് കരിച്ചേരി പ്രഭാകരൻ നായരെ കരയോഗം അഭിനന്ദിച്ചു.

മുന്നോക്ക ജാതി എന്ന് ചാപ്പ കുത്തി  വിദ്യാഭ്യാസമേഖലയിലും, സർക്കാർ തൊഴിലിടങ്ങളിലും നായർ വിഭാഗത്തെ വ്യാപകമായി  അപമാനിക്കുകയാണെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റെല്ലാ വിഭാഗങ്ങൾക്കും സ്കോളർഷിപ്പ് ലഭിക്കുമ്പോൾ നായർ കുട്ടികളെ മാത്രം വേർതിരിച്ചു കാണുന്ന നടപടി അവസാനിപ്പിക്കണമെന്നും  കരയോഗ അംഗങ്ങൾ ആവശ്യപ്പെട്ടു. ബിരിക്കുളം കരയോഗത്തിൽ നടന്ന യോഗത്തിൽ  

കരയോഗം പ്രസിഡൻറ് തമ്പാൻ നായർ, കുട്ടികൾക്ക് ആദ്ധ്യാത്മിക പഠന ക്ലാസ് നൽകിയ കരിച്ചേരി കുഞ്ഞമ്പു നായർ, പെരിയൽ ദിവാകരൻ നായർ, രാജൻ നായർ ,വനിതാ സമാജം പ്രതിനിധികളായ സൗമ്യ  സുധാകരൻ, പുഷ്പ തുടങ്ങിയവരും സംബന്ധിച്ചു.


No comments