ദേശീയപാത നിർമാണത്തിലെ അപാകതകൾ ; ഉന്നതതല വിദഗ്ധസംഘം കാസർകോട്ടുനിന്നു പരിശോധന തുടങ്ങി
കാസർകോട് : സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിലെ പ്രധാന അപാകതകൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നിയോഗിച്ചു ഉന്നതതല വിദഗ്ധസംഘം ഇന്നലെ കാസർകോട്ടുനിന്നു പരിശോധന തുടങ്ങി. തലപ്പാടി-ചെങ്കള ആദ്യ റീച്ചിലും ചെർക്കള നീലേശ്വരം റീച്ചിലെ തെക്കിൽ ഭാഗത്തെ മണ്ണിടിച്ചിൽ പ്രദേശത്തുമാണ് ഇന്നലെ പരിശോധന നടത്തിയത്. സന്ദർശനവിവരമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടുന്നത് ഒഴിവാക്കാൻ അതീവരഹസ്യമായാണു പരിശോധന. മാധ്യമങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടെ അകറ്റിനിർത്തി.
സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട.ചീഫ് സയന്റിസ്റ്റ് ഡോ.കിഷോർ കുമാർ, ഐഐടി പാലക്കാട് സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ.ടി.കെ.സുധീഷ്, സിആർആർഐ ജിയോ ടെക്നിക്കൽ എൻജിനീയറിങ് ഡിവിഷൻ ചീഫ് സയന്റിസ്റ്റ് ഡോ.പി.എസ്.പ്രസാദ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തമിഴ്നാട് യൂണിറ്റ് ഡയറക്ടർ ഡോ.കെ.അരവിന്ദ് തുടങ്ങിയവരാണു സംഘത്തിലുള്ളത്.
No comments