കാളിയാനം ഏ.കെ.ജി.ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റേയും ഗ്രാമീണ വായനശാലാ & ഗ്രന്ഥാലയത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു
ബിരിക്കുളം : കാളിയാനം ഏ.കെ.ജി.ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റേയും കാളിയാനം ഗ്രാമീണ വായനശാലാ & ഗ്രന്ഥാലയത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ എൽ എസ് എസ്,യു എസ് എസ്,എസ് എസ് എൽ സി,പ്ലസ് ടു വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലർ വി.കെ നാരായണൻ ഉത്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.
ജില്ലാ കൗൺസിലർ അമൃത പി ആശംസ നേർന്ന് സംസാരിച്ചു. ക്ലബ് സെക്രടറി രഞ്ജിത് കെ അധ്യക്ഷം വഹിച്ചു.വായനശാല സെക്രടറി കെ.വി.വിജയൻ സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് പി വി വിജയൻ നന്ദിയും പറഞ്ഞു.
No comments