Breaking News

വാഹനാപകട സ്ഥലത്തെത്തിയ എസ്‌ഐക്കും സംഘത്തിനും നേരെ പരാക്രമം; പനത്തടി സ്വദേശിയായ പ്രതി പിടിയിൽ

കാസർഗോഡ് : ചെര്‍ക്കളയില്‍ വാഹനാപകട സ്ഥലത്തെത്തിയ എസ്.ഐക്കും സംഘത്തിനും നേരെ പരാക്രമം നടത്തിയ നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പനത്തടി ചാമുണ്ഡിക്കുന്നിലെ എസ്.സി പ്രമോദി(40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രമോദ് ഓടിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം കാറോടിച്ചിരുന്ന പ്രമോദ് പ്രകോപിതനായി സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിന് നേരെ തിരിഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.


No comments