Breaking News

കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു


കമ്പല്ലൂർ :  കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എൽഎസ്എസ്, യുഎസ്എസ് നേടിയവർ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ, പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയവർ, ഒന്നാം ക്ലാസ് സചിത്ര ഡയറിയെഴുത്ത് വിജയികൾ എന്നിവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു അധ്യക്ഷയായി. എഇഒ ജസീന്തർ ജോൺ ഉപഹാരങ്ങൾ വിതരണം ചെയ്തു. ബിപിസി സി ഷൈജു, പഞ്ചായത്ത് അംഗം പി വി സതീദേവി, പിടിഎ പ്രസിഡന്റ്‌ കെ വി രവി, എസ്എംസി ചെയർമാൻ ടി വി ഗിരീഷ്, എംപിടി പ്രസിഡന്റ്‌ അനു അബ്രഹാം, കെ പി ധനരാജ്, കെ നാരായണൻ, കെ പി ബൈജു, എസ് ആഷ, വി വി മുർഷിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മനോജ്‌ കുമാർ സ്വാഗതവും പ്രധാനധ്യാപകൻ പി ജനാർദനൻ നന്ദിയും പറഞ്ഞു. 

No comments