കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം ; ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. രോഗികൾക്ക് നിലവിൽ മഴ നനഞ്ഞു ഒ പി ടിക്കറ്റ് എടുക്കേണ്ടുന്ന അവസ്ഥ യാണ്. ആയത് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ആശുപത്രിയെ ജന സൗഹൃദമക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ അമ്പത്തിയാറാം വാർഷിക സമ്മേളന തീരുമാനങ്ങളും, പ്രമേയങ്ങളും നടപടികളും വിശദീകരിക്കുന്നതിനും ജൂലൈ 1 ന് സെക്രട്ടറിയേറ്റ്, ജില്ലാ മാർച്ചുകളുടെ പ്രസക്തി വിശദീകരിക്കുന്നതിനുമാണ് കൺവെൻഷൻ നടത്തിയത്.പുതിയ കോട്ട ഫോർട്ട് വിഹാർ ഹാളിൽ വെച്ച് നടന്ന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. കൃത്യമായ സാമൂഹിക പ്രതിബദ്ധതയാണ് ജോയിന്റ് കൗൺസിലിനെ മുന്നോട്ട് നയിക്കുന്നതെന്നും അതോടൊപ്പം ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിൽക്കുക എന്നതും സംഘടന ഏറ്റെടുത്ത ഉത്തരവാദിത്തം ആണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.
മേഖല സെക്രട്ടറി സനൂപ് പി സ്വാഗതം പറഞ്ഞ കൺവെൻഷനിൽ മേഖല പ്രസിഡന്റ് വിൻസെന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി സുരേഷ് ബാബു ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പ്രദീപ് കുമാർ ജില്ലാ കമ്മിറ്റി അംഗം പുഷ് പ പി വി തുടങ്ങിയവർ സംബന്ധിച്ചു. മേഖല ട്രഷറര്‍ ഷഫീർ എം സി നന്ദി പറഞ്ഞു.
No comments