Breaking News

'ബളാൽ പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണം' മഴയിൽ തകർന്ന കൊന്നക്കാട് വള്ളികൊച്ചി - അശോകച്ചാൽ ചെമ്മട്ടംചാൽ പാലവും റോഡും അടിയന്തരമായി പുനർ:നിർമ്മിക്കണം സി പി ഐ എം നേതാക്കൾ സ്ഥലം സന്ദർശിച്ചു


മാലോം : കൊന്നക്കാട്  വള്ളികൊച്ചി - അശോകച്ചാൽ റോഡിലെ ചെമ്മട്ടം ചാൽ പാലം മഴയിൽ തകർന്നു .ദിവസന നൂറ് കണ്ക്കിന് ആളുകൾ ഉപയോഗിക്കുന്ന പാലമാണ് വലിയ കുഴി രൂപപെട്ട് കാൽനട യാത്ര പോലും ദു:സഹമായ രീതിയിൽ തകർന്നത്. കഴിഞ്ഞ വർഷത്തെ മഴയിലും സമാന രീതിയിലുള്ള കുഴി രൂപപെട്ടിരുന്നു ഇത് പ്രദേശവാസികൾ കല്ലിട്ട് നികത്തിയാണ് വാഹന ഗതാഗതം പുന:സ്ഥാപിച്ചത്. പഞ്ചായത്തിന്റെ മലയോര മേഖലയിലേക്ക് വികസനമെത്തിക്കുന്നതിൽ ബളാൽ പഞ്ചായത്ത് ഭരണ സമിതി വളരെ പരാജയമാണെന്നാണ് മലയോര ജനങ്ങൾ പറയുന്നത്. പാലം പുനർ നിർമ്മിക്കുന്നതിനുള്ള മാർഗ്ഗരേഖകൾ തയ്യാറാക്കുന്നതിന് സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കുന്നതിന് പഞ്ചായത്ത് തയ്യാറാകണമെന്നും, ഗവൺമെന്റ് തലത്തിൽ ആവശ്യ ഫണ്ട് ലഭിക്കുന്നതിനുളള ഇടപെടൽ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച നേതാക്കൾ അറിയിച്ചു.

സി പി ഐ(എം) നേതാക്കളായ , ടി പി  തമ്പാൻ, കെ ദിനേശൻ , മനോജ് കൊന്നക്കാട് . എം കെ  രാമകൃഷ്ണൻ , രാമദാസ് പി.കെ വിജയൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു .

No comments