ഗവൺമെൻറ് ഹയർ സെക്കൻഡറി മാലോത്ത് കസബ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു
മാലോം : ഗവൺമെൻറ് ഹയർ സെക്കൻഡറി മാലോത്ത് കസബ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനത്തോടൊപ്പം സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാം, എലക്യൂഷൻ ട്രെയിനിംഗ് പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനവും നടന്നു.രാവിലെ 9.45 ന് സ്കൂൾ ഹാളിൽ വെച്ച് സീനിയർ അസിസ്റ്റന്റ് ബീന ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലീജ കെ.വി സ്വാഗതം പറഞ്ഞു .സ്കൂൾ പി.ടി.എ പ്രസിഡന്റ് സാവിത്രി കെ ഇംഗ്ലീഷ് ക്ലബ്, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാം, എലക്യൂഷൻ ട്രെയിനിംഗ് പ്രോഗ്രാം ഇവയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിച്ചു... സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്ജ് ആശംസകളർപ്പിച്ചു സംസാരിച്ചു. പത്താം ക്ലാസിലെ ലയ മാർട്ടിൻ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാധാന്യത്തേക്കുറിച്ചും,ഒൻപതാം ക്ലാസിലെ ലിയോൺ ക്രിസ്റ്റഫർ ഏലിയാസ് സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാമിനേക്കുറിച്ചും, പന്ത്രണ്ടാം ക്ലാസിലെ ജൂലിയ ജോസഫ് എലക്യൂഷൻ ട്രെയിനിംഗ് പ്രോഗ്രാമിന്റെ പ്രാധാന്യത്തേക്കുറിച്ചും സംസാരിച്ചു. ഏഴാം ക്ലാസ്സിലെ ഐറീൻ ട്രീസ പയസ്, നാലാം ക്ലാസിലെ സയ റീത്ത ഏലിയാസ്, എട്ടാം ക്ലാസ്സിലെ അമൃത സുരേഷ് എന്നിവർ ഇംഗ്ലീഷ് കവിതാലാപനവും, ആറാം ക്ലാസ്സിലെ ഗൗരി ലക്ഷ്മി ഇംഗ്ലീഷിൽ കഥയും എൽ.പി ക്ലാസ് കുട്ടികൾ ആക്ഷൻ സോങ്ങും അവതരിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനറായ ജോർജ് ജോസഫിൻ്റെ നന്ദി പ്രസംഗത്തോടെ ഉദ്ഘാടന സമ്മേളനത്തിന് സമാപനമായി...
No comments