ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയിൽ മുൻ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട്: ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയിൽ മുൻ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ബദിയ നഗറിലെ അബൂബക്കർ-ആമിന ദമ്പതികളുടെ മകൻ അഷ്റഫ് (50) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട അഷ്റഫിനെ ഉടൻ ആശുപ്രതിയിൽഎത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: സാബിറ. മക്കൾ: ഷെമീർ, നിഷ്വ, ശിസാൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുല്ല, നസീമ, ഫൗസിയ.
No comments