Breaking News

പത്താമത് സംസ്ഥാന സബ് ജൂനിയർ പെൺകുട്ടികളുടെ ഹോക്കി മത്സരം രാജപുരത്ത് ഈ മാസം 13 മുതൽ 16 വരെ


രാജപുരം: പത്താമത് സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കി മത്സരം 13 മുതല്‍ 16 വരെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും. 13ന് 2 ന് പതാക ഉയര്‍ത്തല്‍. 14 ന് ഉച്ചയ്ക്ക് 1-ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ്‌റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, പ്രസന്ന പ്രസാദ്, പി.ശ്രീജ, മുരളി പയ്യങ്ങാനം, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ഹോക്കി, ഒളിംപിക്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ ജില്ലകളില്‍ നിന്നായി 260 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവഹികളായ ടി.കെ.നാരായണന്‍, സി.രേഖ, എം.എം.സൈമണ്‍, സജി മാത്യു, എം.അച്യുതന്‍, ശ്രീകാന്ത് പനത്തടി, ആല്‍ഫി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

No comments