Breaking News

'വരവേൽപ്പ് 2025' മാലോത്തും ബളാലും പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ജിഎച്ച്എസ്എസ് മാലോത്ത് കസബയിൽ പ്ലസ് വൺ പ്രവേശനോത്സവവും എൻഡോവ്മെൻറ് വിതരണവും നടന്നു.

      2025- 26 വർഷത്തെ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ്- 2025 എന്ന പേരിൽ സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു.  പിടിഎ പ്രസിഡൻറ് സാവിത്രി കെ അധ്യക്ഷത വഹിച്ച ചടങ്ങ് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കുര്യൻ മാസ്റ്റർ എൻഡോവ്മെൻറ് വിതരണം ബളാൽ പഞ്ചായത്ത് മെമ്പർ ജെസ്സി ടോമിയും പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് മുൻ ഹയർ സെക്കൻഡറി അധ്യാപിക ജയ്സമ്മ സി യും നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് സനോജ് മാത്യു സ്വാഗതവും, സ്കൂൾ പ്രിൻസിപ്പാൾ മിനി പോൾ സ്കൂൾ പ്രവർത്തന മാർഗനിർദേശവും നൽകി. 

    എസ് എം സി ചെയർമാൻ ദിനേശൻ കെ ,എം പി ടി എ പ്രസിഡൻറ് ദീപ മോഹൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ലീജ കെ വി ,സ്റ്റാഫ് സെക്രട്ടറി ജിതേഷ് തോമസ് എന്നിവർ പരിപാടികൾക്ക് ആശംസകൾ നേർന്നപ്പോൾ സീനിയർ അസിസ്റ്റൻറ് പയസ് കുര്യൻ നന്ദിയും പറഞ്ഞു.

ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ  പ്രവേശനോത്സവം സംഘടിപ്പിച്ചു. പി. ടി. എ  പ്രസിഡന്റ്‌ ജേക്കബ് ഇടശ്ശേരിയുടെ അധ്യക്ഷതയിൽ കാസറഗോഡ് ജില്ല പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ വരവേൽപ്പ് 2025 ഉദ്‌ഘാടനം ചെയ്തു. ബളാൽ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.അബ്ദുൾ ഖാദർ പഞ്ചായത്ത്‌ അംഗങ്ങളായ എം അജിത,പി പത്മാവതി, സന്ധ്യ ശിവൻ, പി. ടി. എ വൈസ് പ്രസിഡന്റ്‌ സുരേഷ് മുണ്ടമാണി, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ്‌ സെക്രട്ടറി കെ. ടി.മോളി, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ്‌ സെക്രട്ടറി എം മോഹനൻ  എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രിൻസിപ്പാൾ മനോജ്‌ കുര്യൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ്സ്  കെ. വി രജിത  നന്ദിയും പറഞ്ഞു. കൂടെയുണ്ട് കരുത്തേകാൻ പദ്ധതിയുടെ ഭാഗമായുള്ള താങ്ങായി തണലായി രക്ഷകർത്വത്തം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ ജില്ല കോർഡിനേറ്റർ മെയ്‌സൺ കളരിക്കാൽ ക്ലാസ്സ് എടുത്തു . എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യൻ കുട്ടികൾക്കായി പൊതുനിർദേശങ്ങൾ നൽകി. നുബന്ധിച്ചു പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

No comments