മാലിക് ദിനാർ പള്ളി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു ഒരാളെ രക്ഷപ്പെടുത്തി
കാസർകോട് : തളങ്കരയിൽ ബാംഗ്ലൂർ സ്വദേശി പള്ളിക്കുള ത്തിൽ മുങ്ങി മരിച്ചു. ബാംഗ്ലൂർ സ്വദേശി ഫൈസാനാണ്(22) മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കുളിക്കുന്ന തിനിടെ കുളത്തിൽ മുങ്ങിയ സഹോദരൻ സക്കനെ(20) രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഫൈസാൻ മുങ്ങി മരിച്ചത്.
ബാംഗ്ലൂരിലെ കുടുംബം തളങ്കര മാലിക് ദീനാർ പള്ളിയിൽ സിയാറത്തിനെത്തിയതായിരുന്നു. അതിനിടെയാണ് സംഘത്തി ലെ ചിലർ പള്ളിക്ക് പിറക് വശത്തെ കുളത്തിൽ കുളിക്കാനി റങ്ങിയത്. അതിനിടെ കുളത്തിൽ മുങ്ങിയ സക്കനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഫൈസാനും മുങ്ങി താഴു കയായിരുന്നു.
കാസർകോട് നിന്ന് ഫയർഫോഴ്സത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ തളങ്കര കെ.എസ് അബ്ദുല്ല ആ ശുപത്രിയിൽ എത്തിച്ചെങ്കിലും ഫൈസാനെ രക്ഷിക്കാനായി ല്ല. ബാംഗ്ലൂരിലെ മുജാഹ്ദിന്റെ മകനാണ് ഫൈസാൻ.
No comments