പിതൃക്കളുടെ മോക്ഷം തേടി അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ബലി തർപ്പണ ചടങ്ങിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു
വെള്ളരിക്കുണ്ട് : കർക്കിടവാവ് ദിനത്തിൽ പിതൃക്കളുടെ മോക്ഷം തേടി നൂറ് കണക്കിനാളുകൾ വ്യാഴാഴ്ച അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തി ബലിതർപ്പണ ചടങ്ങ് നടത്തി.
രാവിലെ അഞ്ചരമുതൽ തന്നെ ചൈത്രവാഹിനി തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു. വ്രതമെടുത്താണ് ആളുകൾ ബലിതർപ്പണത്തിന് എത്തിയത്.
ആചാര്യൻ ജയറാം ബെള്ളുല്ലായയുടെ കാർമ്മികത്വത്തിൽ അഞ്ചുപേർ അടങ്ങുന്ന കർമ്മികളുടെ സാനിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
സഹായത്തിനായി ക്ഷേത്രകമ്മറ്റി ഭാരവാഹികളും യുവജന സമിതി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും ഉണ്ടായിരുന്നു. ചൈത്രവാഹിനി തീരത്തെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ബലി സമർപ്പിച്ച ശേഷം ക്ഷേത്രദർശനം കഴിഞ്ഞു പ്രസാദം വാങ്ങിയ ശേഷമാണ് എല്ലാവരും മടങ്ങിയത്
പ്രധാന ദേവീക്ഷേത്രമായ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ വാവ് ബലി തർപ്പണചടങ്ങും മറ്റും കണക്കിലെടുത്ത് സുരക്ഷയ്ക്കായി വെള്ളരിക്കുണ്ട് പോലീസും നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സർവ്വീസും സ്ഥലത്ത് ഉണ്ടായിരുന്നു.
രാവിലെ മുതൽ ക്ഷേത്രത്തിൽ അഖണ്ഡ സമ്പൂർണ്ണ രാമായണ പാരായണവും നടക്കുന്നുണ്ട്.
No comments