ഗുരുപൂജയെ എതിർക്കുന്നവർ സനാതന ധർമ്മ വിരോധികൾ:ആർ.വി.ബാബു; ഹിന്ദു ഐക്യവേദി ബന്തടുക്കയിൽ ഗുരുവന്ദനവും പൊതുയോഗവും നടത്തി
കാസർകോട്:ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ വ്യാസ ജയന്തി ദിനത്തിൽ ഗുരുപൂജ നടത്തിയതിനെ എതിർക്കുന്നവർ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണെന്നും, ഗുരുക്കന്മാരുടെ കസേര കത്തിക്കലും, ജീവിച്ചിരിക്കുന്ന അധ്യാപികയ്ക്ക് കുഴിമാടം തീർത്ത് റീത്തു സമർപ്പിച്ചവരുമാണ്, കോളേജ് ക്യാമ്പസുകളിൽ ഫ്രീ സെക്സും,ലഹരിയും വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ നിയത്രണമില്ലാതാക്കി മാറ്റാനാണ് എസ് എഫ് ഐ ശ്രമിക്കുന്നതെന്നും ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യ വേദി കാസറഗോഡ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗുരു പാദം എന്ന പരിപാടി ഉത്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഹിന്ദു ഐക്യവേദി കാസർഗോഡ് താലൂക്ക് കമ്മിറ്റി ബന്തടുക്കയിൽ നടത്തിയ ഗുരുവന്ദവത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ആർ.വി.ബാബു. ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡണ്ട് എസ്.പി.ഷാജി അധ്യക്ഷത വഹിച്ചു.ജില്ലാ രക്ഷാധികാരി ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി,അഡ്വ കരുണാകരൻ നമ്പ്യാർ, വിനോദ് കുറ്റിക്കോൽ എന്നിവർ ആശംസകൾ അറിയിച്ചു. 'ഗുരുപാദം'ആദരം ജനാർദ്ദനൻ കാവേധനാടൻ, സുകുമാരൻ കർണ്ണമൂർത്തി, എന്നിവരെ ഗുരു വന്ദനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ആദരിച്ചു ഹിന്ദു ഐക്യ വേദി ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുളിയാർ സ്വാഗതവും താലൂക്ക് വർക്കിംഗ് പ്രസിഡന്റ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
ബന്തടുക്ക പെട്രോൾ പമ്പ് പരിസരത്ത് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
No comments