Breaking News

പനത്തടി മുതൽ ചിറങ്കടവ് വരെയുള്ള റോഡ് എത്രയും വേഗം യാത്ര യോഗ്യമാക്കണം മലനാട് വികസന സമിതി അധികൃതർക്ക് പരാതി നൽകി


പാണത്തൂർ: ഹോസ്ദുർഗ്ഗ് - പാണത്തൂർ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പനത്തടി മുതൽ ചിറങ്കടവ് വരെയുള്ള ഭാഗത്തെ സംസ്ഥാന പാത പൂർണ്ണമായും തകർന്ന് ഗതാഗത യോഗ്യമല്ലാത്ത ദുർഘടാവസ്ഥയിലാണ് . വാഹനപ്പെരുപ്പം ഏറെയുള്ള ഈ അന്തർസംസ്ഥാന റോഡിൽ കൂടി ഏഴ് കിലോമീറ്റർ താണ്ടുവാൻ  കൂടുതൽ സമയമെടുക്കുന്നത്  മലയോര മേഖലയിലെ ജനങ്ങളുടെ, ദൈനംദിന ആവശ്യങ്ങൾ, ആരോഗ്യ ചികിത്സ, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ പ്രധാന കാര്യങ്ങളിൽ തടസ്സമായി നിൽക്കുന്നത് സംബന്ധിച്ച പരാതികൾ മലനാട് വികസന സമിതി, അധികൃതർക്ക് നൽകിയിട്ടുണ്ട്. 

          പനത്തടി മുതൽ ചിറങ്കടവ് വരെയുള്ള ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട്,കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് മലനാട് വികസന സമിതി രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അതിൻ്റെ തുടർച്ചയായി സംസ്ഥാന പാതയുടെ മെയിൻ്റനൻസ് ജോലികൾ ഇന്നുമുതൽ ആരംഭിക്കും എന്ന്,കെ ആർ എഫ് ബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറും, കരാർ കമ്പനിയുടെ പ്രതിനിധിയും മലനാട് വികസന സമിതിക്ക് ഉറപ്പ് നൽകി. 

No comments