Breaking News

വാഹനത്തിൽനിന്നും ഓയിൽ ചോർന്ന് റോഡിൽ വീണ് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു

മടിക്കൈ : വാഹനത്തിൽനിന്നും ഓയിൽ ചോർന്ന് റോഡിൽ വീണ് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. മുണ്ടോട്ട് നന്ദപുരം ഇറക്കത്തിലാണ് ഓയിൽ ചോർന്നത്. ഇതവഴി വന്ന ഇരുചക്രവാഹനങ്ങളടക്കം വഴുതി നിയന്ത്രണം വിട്ടു. തെന്നി വീണ് നിരവധി പേർക്ക് പരിക്കുപറ്റി. ബുധൻ വൈകിട്ടോടെയാണ് സംഭവം. ഏറെ വൈകി കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കി ഗതാഗതയോഗ്യമാക്കി.

No comments