അസുഖ ബാധിതയായി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു
ബിരിക്കുളം : അസുഖ ബാധിതയായി ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥിനി അന്തരിച്ചു. ചികിത്സയ്ക്കിടെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കുമ്പളപള്ളി കരിമ്പില്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ശിവാനി ആര്‍ പ്രസാദ് (15) ആണ് മരിച്ചത്.ബിരിക്കുളം കൂടോലിലെ രവി പ്രസാദ്, ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരന്‍ സമര്‍ജിത്ത്. ( മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കുമ്പളപള്ളി ) ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പില്‍.
No comments