Breaking News

ബളാന്തോട് ജിഎച്ച്എസ്എസിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പുസ്തകവണ്ടിയുടെ പുസ്തകോത്സവവും


രാജപുരം : ബളാന്തോട് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും അതോടനുബന്ധിച്ച് പുസ്തകവണ്ടിയുടെ പുസ്തക പ്രദർശനവും  വ്യാഴം വെള്ളി ദിവസങ്ങളിലായി നടക്കുന്നു. സ്കൂളിലെ ചരിത്ര, സാമൂഹ്യ, ശാസ്ത്ര, ഭാഷാ ക്ലബുകളും ടീൻസ് ക്ലബ്, വിദ്യാരംഗം തുടങ്ങി മറ്റു ക്ലബുകളും ഒരു കുട്ടിയെ സമൂഹത്തിന് അനുയോജ്യനായ ഒരു സമഗ്രമനുഷ്യനാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.  വായിച്ച് വളരുക എന്ന സന്ദേശം ഉൾക്കൊണ്ടുള്ള പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൾ ശ്രീ.എം ഗോവിന്ദൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ..എൻ വേണു അദ്ധ്യക്ഷം വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മുൻ പി ടി എ പ്രസിഡൻ്റും പനത്തടി ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡൻ്റുമായ ശ്രീ പി.എം കുര്യാക്കോസ് ആണ്. സ്കൂൾ പ്രധാനാധ്യാപകൻ

ശ്രീ.എം.സാജു , സ്കൂൾ ആഘോഷകമ്മിറ്റി കൺവീനർ ശ്രീ ബിജു മല്ലപ്പള്ളി, പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീ വേണുഗോപാലൻ, പുസ്തകവണ്ടിയുടെ സംഘാടകൻ നബീൻ ഒടയഞ്ചാൽ എന്നിവർ ആശംസകളറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ . പി.എം  സ്മിജ പരിപാടിക്ക് നന്ദി പറഞ്ഞു.

പരിപാടിയിലെ മുഖ്യാതിഥി കാസർഗോഡ് ബളാൽ സ്വദേശിയായ ഗോത്ര യുവകവി ശ്രീ.പ്രകാശ് ചെന്തളമായിരുന്നു. പിന്നീട്  കുട്ടികളും അദ്ദേഹവും തമ്മിലുള്ള സംവാദം നടന്നു. ഗോത്ര ജീവിതം, സംസ്ക്കാരം, ഗോത്ര കവിത തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സംസാരം കുട്ടികൾക്ക് പുതിയൊരനുഭവമായി. ഏഴാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിൻ്റെ  'കാട് ആരത് ' എന്ന കവിതയെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയ പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു



No comments