സത്യജിത് റേയുടെ ധാക്കയിലെ പൂർവ്വിക വീട് പൊളിക്കാൻ ബംഗ്ലാദേശ്; കേന്ദ്രത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് മമത ബാനർജി
ലോകോത്തര ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ സത്യജിത് റേയുടെ ധാക്കയിലുള്ള പൈതൃക വസതി ബംഗ്ലാദേശ് സര്‍ക്കാര്‍ പൊളിച്ച് മാറ്റാന്‍ പോവുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ധാക്കയിലെ മൈമെൻസിങ്ങ് നഗരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള സ്വത്ത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടേതായിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഈ വീട് പൊളിക്കാനുള്ള പ്രവര്‍ത്തി ഇതിനകം ആരംഭിച്ചെന്ന പ്രാദേശിക റിപ്പോര്‍ട്ടുകൾ പറയുന്നു.
'ഈ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ബംഗാളി സംസ്കാരത്തിന്‍റെ മുൻനിര വാഹകരിൽ ഒരാളാണ് റേ കുടുംബം. ബംഗാളി നവോത്ഥാനത്തിന്‍റെ ഒരു സ്തംഭമാണ് ഉപേന്ദ്ര കിഷോർ. അതിനാൽ, ഈ വീട് ബംഗാളിന്‍റെ സാംസ്കാരിക ചരിത്രവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.' മുഖ്യമന്ത്രി മമത ബാനര്‍ജി എക്സിലെഴുതിയ കുറിപ്പില്‍ പറയുന്നു. റേയുടെ പൈതൃക ഭവനം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സർക്കാരിനോടും ആ രാജ്യത്തെ എല്ലാ മനസ്സാക്ഷിയുള്ള ജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ഒപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും മമത എഴുതി.
No comments