"ജനഹൃദയങ്ങളുടെ വികാരശബ്ദമായ നേതാവിനെ നമസ്കരിക്കുന്നു": ഡി.സി.സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ
വെള്ളരിക്കുണ്ട് : “നമ്മുടെ നെഞ്ചിൽ ആഴമായി പതിഞ്ഞ ഒരു ശബ്ദം, ഇപ്പോൾ മറഞ്ഞുപോയ അനുഭവമാകുകയാണ്. കേരള ജനതയുടെ പ്രിയ നേതാവായ ഉമ്മൻ ചാണ്ടി സാറ് നമ്മുടെ ഇടയിൽ നിന്ന് അകലുമ്പോഴും, അദ്ദേഹത്തിന്റെ സേവനവഴിയും ജീവിതപാഠങ്ങളും നമ്മളെ നയിക്കും,” ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ പറഞ്ഞു.
വികസനത്തിന്റെ മുഖം, ജനഹൃദയങ്ങളിൽ രാജാവായ നേതാവ് എന്ന നിലയിൽ സംസ്ഥാനത്തെ ഒട്ടനവധി മേഖലകളിൽ ഉയർന്നതും, വികസന പദ്ധതികൾ കൊണ്ട് കേരളം മുന്നേറിയതുമായ ചരിത്രം ഉമ്മൻ ചാണ്ടിയുടെ സംഭാവനകളിലൂടെയാണ് രേഖപ്പെടുത്തുന്നത്.
അദ്ദേഹം നടന്ന് ചെന്നിട്ടില്ലാത്ത പഞ്ചായത്തുമില്ല, കൈപിടിച്ച് ഉയർത്താത്ത തളർന്നവനുമില്ല. മുഖ്യമന്ത്രിയായി അധികാരത്തിൽ ഇരിക്കുമ്പോഴും ഒരു സാധാരണക്കാരനെ പോലെയാണ് ജനങ്ങളുടെ ഇടയിലായിരുന്നത് അദ് ദേഹത്തിൻ്റെ ജനകീയയതയുടെ വലിപ്പം വ്യക്തമാക്കുന്നു
അദ്ദേഹം കൊണ്ടുവന്ന പ്രധാന വികസന പ്രവർത്തനങ്ങളിൽ ചിലതാണ് ജനസമ്പർക്ക പരിപാടി: പൊതുജനങ്ങളുമായി നേരിട്ട് സംസാരിച്ച് തത്സമയം പ്രശ്നപരിഹാരം കണ്ടെത്തിയതിന്റെ മാതൃക
കാരുണ്യ മെഡിക്കൽ ഇൻഷുറൻസ്: ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായ പദ്ധതി
പാതകളുടെ വിപുലീകരണം, വിദ്യാഭ്യാരംഗത്ത്, സ്മാർട്ട് ക്ലാസ് പദ്ധതി, ഹെൽത്ത്കെയർ മെച്ചപ്പെടുത്താൻ മെഡിക്കൽ കോളേജുകൾ ആധുനിക ഐ.ടി.പാർക്കുകൾ എന്നിവയിലെ കുതിച്ചുചാട്ടം
തദ്ദേശീയം മുതൽ ആഗോള തലത്തിലേക്ക് കേരളത്തെ നയിച്ച പദ്ധതികളായ കൊച്ചി മെട്രാ, വിഴിഞ്ഞ തുറമുഖം എന്നിവയ്ക്ക് നേതൃത്വം.
അദ്ദേഹം നിന്നത് ഏകപക്ഷീയതയില്ലാത്ത രാഷ്ട്രീയത്തിന് വേണ്ടി, മത, വർഗ്ഗ, കക്ഷി ഭേദമന്യേ എല്ലാവർക്കും ഒത്തുചേരാൻ കഴിയുന്ന മനസ്സിന്റെ ആകെ പ്രതിനിധിയായിട്ടാണ്,”
ഒരു തലമുറയുടെ പ്രതീക്ഷയായിരുന്നു ഉമ്മൻ ചാണ്ടി സാർ.
അവസാനത്തെ അണുശ്വാസം വരെ ജനങ്ങളോടൊപ്പം നിന്ന അദ്ദേഹത്തിന്റെ ജീവിതം, ഓരോ രാഷ്ട്രീയപ്രവർത്തകനും ജനപ്രതിനിധിക്കും ദീപസ്തംബമായി തുടരട്ടെ.
ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ
അവസാനിച്ച അനുസ്മരണ പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി സാറിനോട് ഹൃദയപൂർവമായ ആദരാഞ്ജലി അർപ്പിച്ചു.യോഗത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.പി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഷോബി ജോസഫ്, വാർഡ് മെമ്പർ വിനു കെ ആർ, സുകുമാരൻ അരിങ്കല്ല്, ജോർജ്ജ് മൈലാഡൂർ എന്നിവർ പ്രസംഗിച്ചു..
No comments