Breaking News

മസ്തിഷ്കാഘാതത്തെ തുടർന്ന് കുമ്പള സ്വദേശിയായ 24 കാരൻ മരിച്ചു


കാസർകോട്: മസ്തിഷ്കാഘാതത്തെ തുടർന്ന് കുമ്പള പേരാലിലെ 24 കാരൻ മരിച്ചു. പേരാൽ മാളിയേക്കൽ ഹൗസിലെ ജവാദ് എന്ന ഫവാദ്(24) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ചെർക്കളയിലെ ഭക്ഷ്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഫവാദിന് അസഹ്യമായ തലവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുമ്പളയിലെയും പിന്നീട് കാസർകോട്ടെയും ആശുപത്രികളിൽ എത്തിച്ചു. നിലഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ പേരാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും. പരേതനായ മഹമൂദിന്റെയും ആയിഷയുടെയും മകനാണ്. സഹോദരൻ ജംഷാദ്.

No comments