കാസർകോട് പെർളയിൽ നായ കുറുകെ ഓടിയതിനെ തുടർന്നു ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു
കാസർകോട് : നായ കുറുകെ ഓടിയതിനെ തുടർന്നു ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. പെർള, പഡ, ബെദിയാർ ഹൗസിലെ ബി. പ്രവീണ (31)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉക്കിനടുക്ക മെഡിക്കൽ കോളേജിനു മുൻവശത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ പ്രവീണയെ മംഗ്ളൂരുവിലെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ്ച ബെദിയാറിലെ വീട്ടുവളപ്പിൽ നടന്നു . പ്രവീണയുടെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആദരസൂചകമായി പെർള ടൗണിലെ ഓട്ടോ ഡ്രൈവർമാർ ശനിയാഴ്ച ഹർത്താൽ ആചരിച്ചു. ദേവണ്ണനായിക്-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ചന്ദ്രശേഖര, പവിത്ര, വിദ്യാശ്രീ.
No comments