പാദപൂജ: അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ്
കാസർകോട് : ഭാരതീയ വിദ്യാനികേതന് കീഴിലുള്ള ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാനികേതൻ, തൃക്കരിപ്പൂർ ചക്രപാണി വിദ്യാമന്ദിരം, ചീമേനി വിവേകാനന്ദ സ്കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ച നടപടിയിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ്. തിങ്കളാഴ്ച രാവിലെ ബന്തടുക്കയിൽ ഡിഡിഇയുടെയും തൃക്കരിപ്പൂരിലും ചീമേനിയിലും കാഞ്ഞങ്ങാട് ഡിഇഒ, ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉൾപ്പെട്ടസംഘം അന്വേഷണത്തിനെത്തും. സ്കൂളുകളിലെ അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും സംഘം തെളിവെടുക്കും. വിദ്യാർഥികളെ നിർബന്ധിപ്പിച്ചാണ് പാദപൂജ ചെയ്യിച്ചതെന്നും രക്ഷിതാക്കൾ അറിയാതെ പ്രത്യേക ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നുണ്ടെന്നും പരാതിയുണ്ട്. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
No comments