ഇടത്തോട് റോഡ് വികസനം : കെട്ടിടങ്ങൾ പൊളിച്ചുമാറ്റിത്തുടങ്ങി
നീലേശ്വരം : ഇടത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി നീലേശ്വരം റെയിൽവേ മേൽപ്പാലംമുതൽ താലൂക്ക് ആശുപത്രിവരെ റോഡ് വീതികൂട്ടാൻ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങി.
കഴിഞ്ഞദിവസമാണ് സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കാനുള്ള ടെൻഡറിന് അനുമതികിട്ടിയത്. ഇടത്തോട് റോഡിൽ നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് മുതൽ 1.3 കിലോമീറ്റർ ദൈർഘ്യത്തിൽ താലൂക്ക് ആശുപത്രിവരെ ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റാനുള്ളത്. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.പി. രവീന്ദ്രൻ, വി. ഗൗരി, ടി.പി. ലത, പി. ഭാർഗവി, പിഡബ്ല്യുഡി എൻജിനീയർ ദിലീപ്, പി. വിജയകുമാർ, ഗംഗാധരൻ എന്നിവർ സംസാരിച്ചു.
No comments