Breaking News

അവധിക്കാല വായന ചാലഞ്ചിൽ പങ്കെടുത്ത കുട്ടികളുടെ സംഗമവും ഉപഹാര സമർപ്പണവും പാലാവയൽ സമഭാവന വായനശാലയിൽ ഈസ്‌റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു


പാലാവയൽ: അവധിക്കാല വായന ചാലഞ്ചിൽ പങ്കെടുത്ത കുട്ടികളുടെ സംഗമവും ഉപഹാര സമർപ്പണവും പാലാവയൽ സമഭാവന വായനശാലയിൽ ഈസ്‌റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് ജോസ് ജോസഫ് അധ്യക്ഷനായി. പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻ പ്രശാന്ത് സെബാസ്റ്റ്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം പി.ഡി.വിനോദ്, പാലാവയൽ സെന്റ്റ് ജോൺസ് എച്ച്എസ്എസ് പ്രധാനാധ്യാപിക പി.സി.സോഫി,

വിശ്വജ്‌ഞാൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ മിനി പ്രവീൺ, താലൂക്ക് ലൈബ്രറി കൗൺസിലർ മാത്യു കാവുകാട്ട്, ഡെലോറ ആൻ ജോബി, ഋഷിസൂര്യൻ, വി.കെ.രാമകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ വായനാനുഭവങ്ങളും പങ്കുവച്ചു.


No comments