മാപ്പിള കലാകാരനും ഗായകനുമായ കാഞ്ഞങ്ങാട്ടെ എം.കെ മൻസൂർ (44) അന്തരിച്ചു
കാസർകോട്: മാപ്പിള കലാകാരനും ഗായകനുമായ കാഞ്ഞങ്ങാട്ടെ എം.കെ മൻസൂർ (44) അന്തരിച്ചു. വടകരമുക്ക്, ആവിക്കരയിലെ പരേതനായ അസൈനാറിന്റെ മകനാണ്. 20 ദിവസം മുമ്പ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിലായിരുന്നു. നാട്ടിലെ കലാ-സാമൂഹ്യ-സാംസ്കാരിക-ജീവ കാരുണ്യരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മൻസൂറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. മാപ്പിള കലാകാരന്മാരുടെ സംഘടനയായ 'ഉമ്മാസി'ന്റെ സെക്രട്ടറിയുമാണ്. മൃതദേഹം കാഞ്ഞങ്ങാട്, മീനാപ്പീസ് അങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മാതാവ്: ഖദീജ. സഹോദരങ്ങൾ: നസീമ, ഖൈറുന്നീസ.
No comments