കാസർകോട് കാണാതായ യുവാവിന്റെ മൃതദേഹം മീൻവലയിൽ കുടുങ്ങിയ നിലയിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ
കാസർകോട് കാണാതായ യുവാവിന്റെ മൃതദേഹം മീൻവലയിൽ കുടുങ്ങിയ നിലയിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ യുവാവിന്റെ ശരീരത്തിലെ ആഭരണങ്ങൾ കാണുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു
അഴിമുഖത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കാസർഗോഡ് ഹാർബർ ഗേറ്റിനടുത്തുള്ള പുഴയിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച്ച രാവിലെ മീൻ പിടിക്കാൻ വലയെറിഞ്ഞ തൊഴിലാളികൾക്കാണ് മൃതദേഹം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമുഖത്ത് നിന്നും കാണാതായ കസബ കടപ്പുറത്തെ രമേശന്റെ മകൻ ആദിത്യന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കസബ കടപ്പുറം സ്വദേശിയായ ആദിത്യനെ കാണാതായത്. ഹാർബറിനടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ യുവാവ് മടങ്ങി എത്താതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തീരദേശ പോലീസും അഗ്നിരക്ഷാ സേനയും ചൊവ്വാഴ്ച ഹാർബറിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ മീൻ വലയിൽ മൃതദേഹം കുടുങ്ങിയത്. ആദിത്യന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണ മാലയും കൈയിൽ ധരിച്ചിരുന്ന സ്വർണ്ണ വളയും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുള്ളമുണ്ട്. യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
No comments