പട്ടികവർഗ ഫണ്ടുകൾ വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും ; കേരള ആദിവാസി കോൺഗ്രസ് ജില്ല കമ്മറ്റി ജനറൽ ബോഡി യോഗം പരപ്പയിൽ സമാപിച്ചു
പരപ്പ : കേരള ആദിവാസി കോൺഗ്രസ് ജില്ല കമ്മറ്റി ജനറൽ ബോഡി യോഗം പരപ്പയിൽ നടന്നു . ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ഓഫീസിൽ ചേർന്നു. യോഗം ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡണ്ട് പി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. സി കൃഷ്ണൻ പയാളം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജിവൻ സ്വാഗതം പറഞ്ഞു. ജില്ല വൈസ്പ്രസിണ്ട്മാർ കണ്ണൻ മാളൂർക്കം, മാധവൻ ,ട്രഷർ ജനാർദ്ദനൻ ചേമ്പേന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രസന്ന പയാളം നന്ദി രേഖപ്പെടുത്തി. പട്ടിക വർഗ ഫണ്ടുകൾ വെട്ടികുറച്ച സംസ്ഥാന സർക്കാരിനേ തിരെ ശക്തമായ സമരം ചെയ്യാൻ യോഗം തീരുമാനിച്ചു
No comments