Breaking News

മസ്ക്കറ്റിൽ ജോലി ചെയ്തു വരവെ അസുഖം ബാധിച്ച് മരണപ്പെട്ട കൊയാമ്പുറത്തെ ബാലകൃഷ്ണന്റെ കുടുംബത്തിന് ഒമാൻ കൈരളി സാംസ്കാരിക വേദിയുടെ സഹായധനം സി പി ഐ (എം) ഏരിയാ സെക്രട്ടറി എം രാജൻ കുടുംബത്തിന് നൽകി


നീലേശ്വരം : മസ്ക്കറ്റിൽ ജോലി ചെയ്തു വരവെ അസുഖം ബാധിച്ച് മരണപ്പെട്ട കൊയാമ്പുറത്തെ ബാലകൃഷ്ണന്റെ കുടുംബത്തിന് ഒമാൻ കൈരളി സാംസ്കാരിക വേദിയുടെ  സഹായധനം  സി പി ഐ (എം) ഏരിയാ സെക്രട്ടറി എം രാജൻ  കുടുംബത്തിന്  നൽകി. ഒമാൻ കൈരളി  സാംസ്കാരിക വേദിയുടെ റോയി പുഷ്പവിലാസം ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി.  നീലേശ്വരം സെൻ്റർ ലോക്കൽ സെക്രട്ടറി ടി വി അനിഷ് അധ്യക്ഷത വഹിച്ചു. കെ രഘു,പി എസ് അനിൽ കുമാർ ,എം സത്യൻ,  ഗീത,കെ.എം രാജൻ,  വി കെ ലോഹിതാക്ഷൻ, ടി വി സജീവൻ എന്നിവർ സംസാരിച്ചു.

No comments