Breaking News

കുന്നുംകൈ -ആറിലകണ്ടം - മാങ്ങോട് വഴി ഏളേരി തട്ട് ഇ കെ നായനാർ ഗവണ്മെന്റ് കോളേജിലേക്ക് കെ എസ് ആർ ടി സി ബസ്‌ അനുദിവക്കണം ; ഗതാഗതമന്ത്രി ഗണേഷ് കുമാറിന് അൽഹിദായ ആറിലകണ്ടം നിവേദനം നൽകി

കുന്നുംകൈ : നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ കുന്നുംകൈ -ആറിലകണ്ടം - മാങ്ങോട് വഴി ഏളേരിതട്ട്  ഇ കെ നായനാർ ഗവണ്മെന്റ് കോളേജിലേക്ക് കെ എസ് ആർ ടി സി ബസ്‌ അനുദിവക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി ഗണേഷ് കുമാറിന് അൽഹിദായ ആറിലകണ്ടം നിവേദനം നൽകി. ഇടത്തിലവളപ്പ് മാങ്ങോട് റോഡ് വഴി  കെ എസ് ആർ ടി സി ബസ്സ് അനുവദിച്ചാൽ കുന്നുംകൈ, ആറിലകണ്ടം, വാഴപ്പള്ളി, ചെന്നടുക്കം ഭാഗത്തുള്ള വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വരക്കാട് ഹയർ സെക്കണ്ടറി സ്കൂൾ,നർക്കിലക്കാട് പി എച് എസി വെസ്റ്റ് എളേരി സർവീസ് സഹകരണബാങ്ക് ഹെഡ്ഡ് ഓഫീസ്, എളേരി തട്ട്  ഇ കെ നായനാർ മെമ്മോറിയൽ കോളേജ്  എന്നിവടങ്ങളിൽ എത്തിച്ചേരാൻ എളുപ്പ മാർഗ്ഗമാണ് ഇടത്തിലവളപ്പ് -മാങ്ങോട് റോഡ്. ഇതിന്റെ ആവിശ്യവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലൻ, ഗതാഗത വകുപ്പ് മന്ത്രി കെ വി  ഗണേഷ് കുമാർ എന്നിവർക്ക് കുന്നുംകൈയിലെ സാമൂഹിക ചാരിറ്റബിൾ സംഘടനയായ ആറിലകണ്ടം അൽഹിദായക്ക് വേണ്ടി സെക്രട്ടറി പി നൂറുദ്ധീൻ നിവേദനം നൽകി.   

No comments